മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു. ഇപ്പോഴിതാ ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് താരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ.
യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.