Tuesday, January 21, 2025
General

നടിയെ ആക്രമിച്ച കേസ് :മെമ്മറി കാർഡ് തുറന്നതിൽ ആരോപിതര്‍ക്കെതിരെ നടപടിയില്ല,രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത


എറണാകുളം:നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത.മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല.ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല.ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ല.

ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്.അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു


Reporter
the authorReporter

Leave a Reply