കോഴിക്കോട്:ശബരിമലയിലെ സ്വർണ്ണം സംരക്ഷിക്കുന്നതിൽ ദേവസ്വം ബോർഡിൻ്റേയും സർക്കാറിൻ്റേയും ഭാഗത്തുനിന്ന് ഗുരുതര പാളിച്ച സംഭവിച്ചതായി കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് എം എൽ എ ശബരിമലയിൽ എത്ര കിലോ സ്വർണ്ണം നഷ്ടപ്പെട്ടു എന്നതിന് കണക്കില്ല.എത്ര ന്യായീകരിച്ചാലും ദേവസ്വം ബോർഡിനും സർക്കാരിനും ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിൽക്കാനാകില്ല.അയ്യപ്പ സംഗമം പോലും ആത്മാർത്ഥത ഇല്ലാത്തതായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.വിശ്വാസ സംരക്ഷണത്തിനോ ആചാര സംരക്ഷണത്തിനോ യാതൊരു തയ്യാറെടുപ്പുമില്ലാതെ വെറും പ്രഹസനമായി അയ്യപ്പ സംഗമം മാറി.കള്ളൻ കപ്പലിൽ തന്നെയുണ്ട്. സ്വർണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണം. ഉത്തരവാദികളുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കണം.ഗവ:മെൻ്റിൻ്റെയും ദേവസ്വം ബോഡിൻ്റെയും അനാസ്ഥക്കെതിരെ വിശ്വാസികളെ അണിനിരത്തി കോൺഗ്രസ്സ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
ഇരട്ട വോട്ട് സംബന്ധിച്ച് യുഡിഎഫും കോൺഗ്രസ്സും നേരത്തെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇരട്ട വോട്ടുകളെ ന്യായീകരിക്കാനും നിയമവൽക്കരിക്കാനുമാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നത്.വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിൻതുണ അറിയിച്ച്
ഒക്ടോബർ മൂന്നാം വാരം കോഴിക്കോട് ജനകീയ കൺവെൻഷൻ ബീച്ചിൽ സംഘടിപ്പിക്കും.