കോഴിക്കോട് ;നാദാപുരം സ്വദേശിനി ഖത്തറിൽ ഷോക്കേറ്റ് മരിച്ചു. വാണിമേൽ ചേന്നാട്ട് സ്വദേശിനി ലഫ്‌സിന സുബൈർ ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകളാണ്. ബുധനാഴ്ച്ച രാത്രിയോടെ ഐൻ ഖാലിദിലെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ലഫ്‌സിനയ്ക്ക് ഷോക്കേറ്റതെന്നാണ് വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കുളിമുറിയിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയാലോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാവൂ. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്‌സിന ഏറെ നേരം കഴിഞ്ഞിട്ടും കുളിമുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതോടെ അന്വേഷിച്ചപ്പോൾ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്.ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.