കോഴിക്കോട് : സ്വാതന്ത്ര സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ മുഹമ്മദ് അബ്ദു റഹിമാന്റെ നാമധേയത്തിൽ സ്ഥാപിച്ച പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു പി സ്കൂളിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ചുമർ ശില്പം സമർപ്പിച്ചു. മുൻ എം എൽ എ – എ പ്രദീപ്കുമാർ അനാശ്ചാദനം ചെയ്തു
സമൂഹത്തിൽ മാനവിക വീക്ഷണം പ്രചരിപ്പിക്കുന്നതിൽ മുഹമ്മദ് അബ്ദുറഹിമാൻ മുഖ്യപങ്ക് വഹിച്ചതായി എ പ്രദീപ് കുമാർ പറഞ്ഞു.
മുഹമ്മദ് അബ്ദുറഹിമാനെ കുറിച്ച് അധ്യാപകർ നിർബന്ധമായും പഠിച്ചിരിക്കണം കാരണം പുതിയ തലമുറയിലെ വിദ്യാർത്ഥികൾ ചോദിച്ചാൽ കൃത്യമായി ഉത്തരം കൊടുക്കാൻ കഴിയണം. മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നുവെന്നത് ചരിത്രം പറയുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ സരിത അധ്യക്ഷത വഹിച്ചു. നവീകരിച്ച സ്കൂൾ മുറ്റം കുന്ദമംഗലം എ ഇ ഒ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു. ശില്പി ഗുരുകുലം ബാബുവിനെ ആദരിച്ചു. ടി വി ബാലൻ, സി കെ ആലിക്കുട്ടി മാസ്റ്റർ, ആർജി രമേശ് എന്നിവർ മുഖ്യതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം ഇ ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജയപ്രകാശൻ , സ്കൂൾ മാനേജർ പി എം അബ്ദുറഹിമാൻ , പി.സുധീഷ് , കെ ചന്ദ്രൻ ,എം കെ കുട്ടി കൃഷ്ണൻ നമ്പ്യാർ, എൻ മുരളി , സി രമേശ്, ഷെരീഫ് പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന അധ്യാപകൻ കെ ഭാഗ്യനാഥൻ സ്വാഗതവും ടി പി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.