Beypore water festLatestTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികള്‍ക്ക് ആദരവും കലാസന്ധ്യയും സംഘടിപ്പിച്ചു

Nano News

ബേപ്പൂര്‍:കോഴിക്കോടിന്റെ ടൂറിസം വികസനത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യയും ഓട്ടോ തൊഴിലാളികള്‍ക്കുള്ള ആദരവും ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ കഴിഞ്ഞ നാല് സീസണുകളില്‍ ഓട്ടോ തൊഴിലാളികളുടെ പിന്തുണയും പരാതികളില്ലാത്ത പ്രവര്‍ത്തനവും വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 150ലധികം ഓട്ടോ തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറി.
ചടങ്ങില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി കണ്‍വീനര്‍ രാധാഗോപി, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ദാസ്, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ പി സുരേഷ് ബാബു, ഷഫീഖ് രാമനാട്ടുകര, പ്രസന്നന്‍ പ്രണവം, പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply