Saturday, November 23, 2024
Latest

ഫോട്ടോഗ്രാഫി – വീഡിയോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന സംരഭകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം; സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്സ്


കോഴിക്കോട്: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്സ് കോഴിക്കോട് ജില്ല സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. COCA കോഴിക്കോട് ജില്ല പ്രസിഡന്റ് ബബിലേഷ് പെപ്പർ ലൈറ്റ് അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത ഛായഗ്രാഹകൻ വേണുഗോപാൽ മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

COCA ജില്ല സിക്രട്ടറി വിജിൻ വാവാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ട്രഷറർ ഹാരിസ് പെപ്പർലൈറ്റ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. വിശ്വൻ ശാരിക,ത്രിബുദാസ് കെ.വി,സി.കെ സുരേഷ് ബാബു,ചന്ദ്രൻ പാറക്കടവ്, വേണു കല്ലാച്ചി,സുബീഷ് യുവ,ജില്ല വൈസ് പ്രസിഡന്റ് വിജേഷ് ചൂലൂർ, സ്വാഗത സംഘം കൺവീനർ ഷീന ത്രിബുദാസ് എന്നിവർ സംസാരിച്ചു.
വികസനത്തിന് ഫോട്ടോഗ്രാഫർമാർ എതിരല്ല പക്ഷെ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന സ്ഥാപന ഉടമകൾക്കും സ്ഥാപനത്തിലെ തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തണം.സ്വയം തൊഴിൽ കണ്ടെത്തി സ്വന്തം നിലയിൽ സ്ഥാപനം നടത്തുന്ന ഫോട്ടോഗ്രാഫർമാർക്കും , ഫോട്ടോഗ്രാഫി അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും E S I പരിരക്ഷ ഏർപ്പെടുത്തണം. ഫോട്ടോഗ്രാഫി – വീഡിയോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിൽ സംരഭകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ അനുവദിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply