Local News

താനെയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

Nano News

മഹാരാഷ്ട്ര താനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളായ ശോഭുകുമാർ (57) ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് കസാറയിൽ വച്ച് ഇവർ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം. നാട്ടിൽ പോയി തിരിച്ച് നാസികിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മുംബൈ വിമാനത്താവളത്തിൽ നിന്നും ടാക്സി കാറിൽ വരുകയായിരുന്നു ഇവർ. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.


Reporter
the authorReporter

Leave a Reply