Sunday, January 19, 2025
Local News

ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു


പെരുമ്പാവൂരില്‍ ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂർ സ്വദേശി അമൽ മരിച്ചു.

പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായി യുവാക്കൾ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുപോയി. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമലിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Reporter
the authorReporter

Leave a Reply