General

മലയാളി ദമ്പതികളേയും സുഹൃത്തുക്കളേയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളേയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളായ നവീന്‍,ദേവി എന്നിവരേയും സുഹ്യത്ത് ആര്യയെയുമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27നാണ് ആര്യയെ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്.മരണപ്പെട്ട ദമ്പതികളായ നവീനും ദേവിയും കോട്ടയം സ്വദേശികളും, ആര്യ തിരുവനന്തപുരം സ്വദേശിനിയുമാണ്.

ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.മാര്‍ച്ച് 27ന് വീട്ടുകാരോടൊന്നും പറയാതെയാണ് ആര്യ പോയത്. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

വട്ടിയൂര്‍ക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയേയും ഭര്‍ത്താവിനെയും കാണാനില്ലെന്ന് വിവരം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഗുവാഹതിയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply