LatestLocal News

ബാലുശ്ശേരിയിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിൽ വൻ തീപ്പിടുത്തം

Nano News

കോഴിക്കോട്: ബാലുശ്ശേരി പുത്തൂർവട്ടത്ത് വൻ തീപിടിത്തം. ഫർണിച്ചർ നിർമാണ സ്ഥാപനത്തിലും പഴയ ടയർ സൂക്ഷിക്കുന്ന ഇടത്തുമാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തീ പടർന്നത്. ഒമ്പത് യൂണിറ്റ് ഫയർഫോഴ്സ് സംഘം തീ പൂർണമായും അണക്കാനെത്തി. തൊട്ടപ്പുറത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വേണ്ട ക്രമീകരണങ്ങൾ നടത്തി തീ പിടുത്തം തടയുകയായിരുന്നു. സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫർണീച്ചർ നിർമാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.

 


Reporter
the authorReporter

Leave a Reply