പാലക്കാട്: സ്‌കൂള്‍ വാന്‍ തട്ടി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നാം ക്ലാസുകാരി മരിച്ചു. പാലക്കാട് എരിമയൂര്‍ ചുള്ളിമട വട്ടോട്ടില്‍ കൃഷ്ണദാസിന്റെ മകള്‍ തൃതിയ(6) ആണ് മരിച്ചത്. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകുടക്കുകയായിരുന്ന കുട്ടിയെ ആ വഹനം തന്നെ തട്ടി അപകടം സംഭവിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. സ്‌കൂള്‍വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ പെട്ടെന്ന് മുന്നോട്ടെടുത്ത വാന്‍ തട്ടുകയായിരുന്നു. വിദഗ്ധചികിത്സക്കായിരുന്നു കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്ന് നടക്കും.