കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. കൊല്ലം പാറപ്പള്ളി റോഡിലാണ് സംഭവം നടന്നത്. അടുത്ത വീട്ടിലെ പറമ്പിലെ ചക്ക പറിക്കുമ്പോഴായിരുന്നു സംഭവം.
ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചക്ക പറിക്കുമ്പോള്‍ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൂന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്. അത് വഴി എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.