Friday, December 27, 2024
EducationLatest

വാഴയൂർ സാഫി ഇനി ഗവേഷണ കേന്ദ്രം: മലേഷ്യ യിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ധാരണ പത്രം ഒപ്പുവെച്ചു


കോഴിക്കോട്: മലേഷ്യൻ യൂണിവേഴ്സിറ്റിയായ ലിങ്കൺ യൂണിവേഴ്സിറ്റി കോളേജ്, മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷക കേന്ദ്രം ആരംഭിക്കുവാനുള്ള ധാരണാ പത്രം ഒപ്പു വെച്ചു. സാഫി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ സെക്രട്ടറി എം എ മെഹബൂബും , ലിങ്കൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ അമിയ ഭൗമികും ലിങ്കൺ യൂണിവേഴ്സിറ്റി കോളേജ്റി റിസർച്ച് സെന്റർ അഫിലിയേഷനും , ലിങ്കൺ യൂണിവേഴ്സിറ്റിയുടെ സഹോദര സ്ഥാപനമായ ലിങ്കൺ പ്രൊഫഷണൽ അക്കാഡമിയുടെ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നതിനുമായി രണ്ടു വ്യത്യസ്ത ധാരണാപത്രങ്ങൾ ഒപ്പു വെച്ചു. സാഫി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.പി ഇമ്പിച്ചികോയ , എൽ. യു.സി മിഡിൽ ഈസ്റ്റ് സിഎംഡി ഡോ .ജ്യോതിഷ് കുമാർ എന്നിവർ സാക്ഷികളായി ഒപ്പു വെച്ചു.
എം. ജി. യൂനിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ. ഡോ ജോസ് ജെയിംസ്, സാഫി കോളേജ് റിസർച്ച് ഡയറക്ടർ ഡോ. ഷബാനമോൾ, ഐ ക്യു എ സി കോഓർഡിനേറ്റർ ഡോ. സെർവിൻ വെസ്ലി എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply