പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടുംബശ്രീ കലോത്സവത്തിലേക്ക് പുരുഷൻമാർക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ മോഡൽ മത നിയമം നടപ്പിലാക്കാനുള്ള ജമായത്ത് ഇസ്ലാമിയുടെ ഹീനമായ ശ്രമം അനുവദിക്കയില്ലെന്ന് ബി. ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ: വി.കെ സജീവൻ പറഞ്ഞു. കുടുംബശ്രീ കലോത്സവത്തിൽ പുരുഷൻമാർക്ക് പ്രവേശനമില്ല എന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇരു മുന്നണികളും വോട്ട് ബാങ്കിന് വേണ്ടി മത മൗലി ക വാദികളെ പ്രീണിപ്പിച്ചതിന്റെ ഫലമാണ് കേരളത്തിൽ മത നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇത്തരം ശക്തികളുടെ നീക്കത്തിന് പിന്നിൽ സർക്കാറുകൾക്ക് മുട്ട് മടക്കേണ്ടിവരുന്നെതെന്നും ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്നും സംസ്ഥാന സർക്കാർ തീവ്രവാദ ശക്തികളുടെ തടവറയിലാണെന്നും വി.കെ സജീവൻ കുറ്റപെടുത്തി.
കുടുംബശ്രീ യൂണിറ്റുകളിൽ തുല്യതാ പ്രതിജ്ഞ ചൊല്ലേണ്ടെന്ന സർക്കാർ തീരുമാനം ലജ്ഞാകരമാണ് ചങ്ങരോത്ത് പഞ്ചായത്തിൽ ജമായത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലേർപെട്ട് മത്സരിച്ച ഇടത് വലത് മുന്നണികൾ നാടിനോട് മാപ്പ് പറയണമെന്നും വി.കെ സജീവൻ ആവശ്യപെട്ടു.
ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കൂടുംബശ്രീ കലോത്സവ പരിപാടിയിലേക്ക് പുരുഷൻമാർക്ക് പ്രവേശനം നിഷേധിച്ച് മൗദൂദി നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ പാലേരി ഏരിയ കമ്മിറ്റി ചെറിയ കുമ്പളത്ത് സംഘടിപ്പിച്ച ജനകീയ ജനജാഗ്രതാ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
എൻ ഇ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു കെ.കെ രജീഷ്. തറമൽ രാഗേഷ്, കെ.രാഘവൻ ,ജുബിൻ ബാലകൃഷ്ണൻ ,ടി യം ഹരിദാസ് , ഇല്ലത്ത് മോഹനൻ , ഇ.ടി ബാലൻ, പ്രതിപൻ ചെറിയ കുമ്പളം, രവി പറക്കടവ്, എൻ എം രവീന്ദ്രൻ , ഗിരീഷ് ചെറിയ കുമ്പളം, വിഷ്ണു അരീകണ്ടി, ശ്രീജിഷ് പാലേരി എന്നിവർ സംസാരിച്ചു