കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസിന് റൺവേ വികസനം അനിവാര്യമാണെന്നിരിക്കെ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാറിനോട് മലബാർ ചേംബർ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് മന്ത്രി വി അബ്ദുറഹിമാന് ചേംബർ നിവേദനം നൽകി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രിയുമായി ചേംബർ ഭാരവാഹികൾ കൂടി കാഴ്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കലിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു.
ലാന്റ് അക്വസിഷൻ നടപടി നീണ്ടു പോയാൽ കരിപ്പൂർ വിമാനത്താവളത്തിൽ ചെറുവിമാനങ്ങൾ മാത്രമായി സർവ്വീസ് ചുരുങ്ങുമെന്ന് ചേംബർ പ്രസിഡന്റ് , എം എ . മെഹബൂബ് പ്രസ്ഥാവനയിൽ പറഞ്ഞു.