കൊല്ലം : സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. 1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ്, സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. അന്ന് തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: വസന്ത. മക്കൾ: ഡോ. രൂപ, ടിക്കു.