Sunday, December 22, 2024
BusinessLatest

വ്യവസായ സംരംഭകർക്ക് സംയുക്ത കൂട്ടായ്മ ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ ; വടക്കൻ മേഖലയിൽ പുതിയ ഭാരവാഹികൾ


കോഴിക്കോട് : സംസ്ഥാനത്തെ വിവിധ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് ആരംഭിച്ച ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ (എഫ് ബി ഒ )വടക്കൻ മേഖലയിൽ പുതിയ ഭാരവാഹികളായി. കോഴിക്കോട് ജില്ല ആസ്ഥാനമായി 5 ജില്ല ഉൾപെട്ട വടക്കൻ മേഖല കമ്മിറ്റിയിൽ ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ പ്രതിനിധി ടി കെ രാധാകൃഷൻ( പ്രസിഡന്റ്), ഗാർമെന്റ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രതിനിധി സക്കീർ ഹുസൈൻ മുല്ലവീട്ടിൽ ( ജനറൽ സെക്രട്ടറി) ഒപ്റ്റിക്കൽ ഡീലർ അസോസിയേഷൻ പ്രതിനിധി മുസ്ഥഫ വി കെ മഹർ , കെ ബാലകൃഷ്ണൻ , വി പി അഷറഫ് (വൈസ് പ്രസിഡന്റ്മാർ) ബേക്കേർസ് അസോസിയേഷൻ പ്രതിനിധി ഫൗസിർ ഓജിൻ ( ട്രഷറർ) എന്നിവരെയും ഷറഫുദ്ദീൻ ഇത്താക്ക , പി കെ സി നവാസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ജാഫർ ഖാൻ കോളനി റോഡിൽ ജി എം ഐ ഹാളിൽ നടന്ന യോഗത്തിൽ എഫ് ബി ഒ സംസ്ഥാന ജനറൽ സെക്രട്ടറി അനസ് മഹാര, കോ-ഓർഡിനേറ്റർ ജോഹർ ടാംട്ടൻ എന്നിവർ സംസാരിച്ചു.

വ്യപാര സംരംഭകർക്ക് സംയുക്ത കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിൽ 2022 ലാണ് സംഘടന നിലവിൽ വന്നത്. പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ 3 മേഖലകളാക്കി തിരിച്ചു. കേരളത്തിലെ ഒട്ടുമിക്ക സംഘടനകളുടെ പ്രതിനിധികൾ ഈ കൂട്ടായ്മയിലുണ്ട്. വ്യാപാര – വ്യവസായ മേഖലയിൽ പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാറിന് മുൻപിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകി ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ടി കെ രാധാകൃഷ്ണൻ പറഞ്ഞു.

 


Reporter
the authorReporter

Leave a Reply