Friday, December 6, 2024
Latest

ഫുട്ബോൾ ആരാധകർ അപകടകരമായി കാറോടിച്ചു; മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു


കോഴിക്കോട് :കാരന്തൂർ മർക്കസ് കോളജ് ഗ്രൗണ്ടിൽ ഫുട്ബോൾ ആരാധകര അപകടകരമായി വാഹനം ഓടിച്ചതിന് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പന്റ് ചെയ്യുന്നതിനും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് നീങ്ങതായി അധികൃതർ അറിയിച്ചു.
മർക്കസ് കോളജ് ഗ്രൗണ്ടിലാണ് ഫുട്‌ബോൾ ആരാധകർ വാഹനങ്ങളിൽ സാഹസിക പ്രകടനം നടത്തിയത്. വിവിധ രാജ്യങ്ങളുടെ പതാകയുമായി വാഹനങ്ങളുടെ മുകളിലും പിന്നിലും മുന്നിലും ഇരുന്നും അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഗ്രൗണ്ടിലുണ്ടായിരുന്ന വിദ്യാർഥികൾക്കിടയിലൂടെയായിരുന്നു സാഹസികത.
വിവരം അറിഞ്ഞെത്തിയ മോട്ടോർ വാഹനവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മിക്ക വാഹനങ്ങളും കടന്നു കളഞ്ഞിരുന്നു. മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം കാറുകളും ബൈക്കുകളുമടക്കം 21 വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു. ഇതിൽ ആറ് കാറുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിന് ഇവർക്കെതിരെ പൊലീസും കേസ് എടുത്തു. ശക്തമായ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റേയും തീരുമാനം.


Reporter
the authorReporter

Leave a Reply