Tuesday, October 15, 2024
Art & CultureLatest

മറഡോണയെ കുറിച്ച് മലയാളത്തിൽ ഇറങ്ങിയ അവസാന പുസ്തകം; ബ്രസീലിയൻ താരം കഫുവിന് സ്നേഹ സമ്മാനമായി നൽകി


ടി.പി. എം ഹാഷീറലിയാണ് പുസ്തകം സമ്മാനിച്ചത്.

ദോഹ : പത്രപവർത്തകൻ എ.വി. ഫർദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് എന്ന പുസ്തകം മലയാളികളുടെ സ്നേഹ സമ്മാനമായി ഖത്തർ വേൾഡ് കപ്പ് അംബാസിഡറും മുൻ ബ്രസീലിയൻ താരവുമായ കഫുവിന് സമ്മാനിച്ചു.
മറഡോണയെക്കുറിച്ച് ലോകത്ത് അവസാന കാലങ്ങളിൽ ഇറങ്ങിയ പുസ്തകങ്ങളിലൊന്നാണിത്.

മലയാളികളുടെ ഫുട്ബോൾ ആവേശത്തിന്റെ പ്രതീകമായി , മലയാളി ഫാൻസുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് ബി.ബി.സി, അൽ – ജസീറ അന്താരാഷ്ട മാധ്യമങ്ങളിലൂടെ വൈറലായ ടി.പി. എം ഹാഷീറലിയാണ് പുസ്തകം സമ്മാനിച്ചത്.

രണ്ടു പ്രാവശ്യം ബ്രസീലിനു വേണ്ടി ലോക കപ്പ് ഏറ്റുവാങ്ങുവാൻ ഭാഗ്യം ലഭിച്ച താരമാണ് കഫു .ഖത്തർ വേൾഡ് കപ്പ് ഇന്ത്യൻ ഫാൻ ലീഡർ ആന്റ് ഇന്ത്യൻ ഫോക്കൽ പോയിന്റ്‌ ആയ സഫീർ ചേന്ദമംഗലൂരും ചടങ്ങിൽ സന്നിഹിതനായിരുന്നു.


Reporter
the authorReporter

Leave a Reply