LatestSabari mala News

നിയുക്ത ശബരിമല മേൽശാന്തിക്ക് പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി സന്നിധിയിൽ സ്വീകരണം

Nano News

കോഴിക്കോട്: നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പൂർണ്ണ കുംഭത്തോടെ സ്വീകരണം നൽകി. തുടർന്ന് ക്ഷേത്രദർശനത്തിനു ശേഷം ഭക്തജനങ്ങൾക്ക് മുന്നിൽ അദ്ദേഹം അനുഗ്രഹപ്രഭാഷണവും നടത്തി.

ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ, പന്നിയങ്കര ദേവസ്വം ചെയർമാൻ യു സുനിൽകുമാർ, ക്ഷേത്രം ട്രസ്റ്റി ബോർഡ് മെമ്പർമാരായ സി മനോജ് കുമാർ, സന്തോഷ് ബാലകൃഷ്ണൻ, സി രാജീവൻ, നവീകരണകലശ കമ്മറ്റി ഭാരവാഹികളായ പി വിജയകൃഷ്ണൻ, എന്നിവർ പങ്കെടുത്തു

 


Reporter
the authorReporter

Leave a Reply