കോഴിക്കോട് :എരഞ്ഞിക്കലില്‍ ചത്ത കോഴികളെ വില്‍പ്പനക്കെത്തിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട്ടേരി പാലത്തിന് സമീപമുള്ള ചിക്കൻ കടയിലാണ് ചത്ത കോഴികളെ കണ്ടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തി കട അടപ്പിച്ചു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളില്‍ ചത്ത് പുഴുവരിച്ച നിലയില്‍ 1500 ലധികം കോഴികളെ കണ്ടത്. .
ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചിരുന്നോ എന്ന് പരിശോധിക്കാനായി ആരോഗ്യ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ചത്ത കോഴികളെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാറ്റി.
ഗുണനിലവാരം കുറഞ്ഞ കോഴിഇറച്ചി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. ചിക്കന്‍ വ്യാപാരി സമിതി
ഗുണനിലവാരം കുറഞ്ഞതും മൃതപ്രായമായതുമായ കോഴികളെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ്, സെക്രട്ടറി വി.പി. മുസ്തഫ കിണാശേരി, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന, ട്രഷറർ സി.കെ. അബ്ദുറഹ്മാന്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ സാദിക്ക് പാഷ, സാജിദ്, സിയാദ്. അബീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ കോഴികളെ കൊണ്ടുവന്ന് വില്‍പ്പന നടത്തിയതായി കണ്ടെത്തിയ ചിക്കന്‍ സ്റ്റാളിന്റെ എല്ലാ ഔട്ട്‌ലെറ്റുകളും പരിശോധനക്ക് വിദേശമാക്കണം. മുന്‍ കാലങ്ങളില്‍ ഇതേ ചിക്കന്‍ സ്റ്റാളിന്റെ ചെറുവണ്ണൂര്‍, പുതിയങ്ങാടി, നടക്കാവ്, ഇടിയങ്ങര ഔട്ട്‌ലെറ്റുകളില്‍ ഇത്തരം കോഴികളെ വില്‍പ്പന നടത്തിയത് കണ്ടെത്തുകയും നിയമനടപടികള്‍ക്ക് വിധേയമാകുകയും ചെയ്തതാണ്. എന്നാല്‍ രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നുവെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം സമീപനങ്ങള്‍ തുടര്‍ന്നാല്‍ അധികാര കേന്ദ്രങ്ങളിലേക്കും ഗുണനിലവാരം കുറഞ്ഞ കോഴികള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകളിലേക്കും ചിക്കന്‍ വ്യപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.