GeneralLatest

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ അന്തരിച്ചു.


കോഴിക്കോട് :ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും എൽ.ജെ.ഡി സംസ്ഥാന കമ്മറ്റി അംഗവും സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ (86) അന്തരിച്ചു.

ആദ്യത്തെ കോഴിക്കോട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ് , ആർ.ടി.ഒ മെമ്പർ , അധ്യാപക സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി , കെ.പി.ടി യൂണിയൻ ജില്ലാ പ്രസിസന്റ് , അവിഭക്ത ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് , ബാലുശ്ശേരി അർബൻ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ഒറവിൽ ബ്ലാക്ക് സ്മിത്തി സഹകരണ സംഘത്തിന്റെ സ്ഥാപകനും ചെയർമാനും നടുവണ്ണൂർ അഗ്രിക്കൾച്ചറൽ ഡവലപ്മന്റ് ആന്റ് പെൻഷനേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുകയായിരുന്നു.

മലബാറിലെ അറിയപ്പെടുന്ന പ്രാസംഗികനും  സോഷ്യലിസ്റ്റ് നേതാവും ആയിരുന്ന അദ്ദേഹം അവസാന ഘട്ടം വരെ പൊതു വേദികളിൽ നിറഞ്ഞു നിന്നു.പ്രാദേശിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരുന്നു.

ഭാര്യ : എ.കെ. ലീല , മക്കൾ : അനിത , സുനിത (  സെയിൽ ടാക്സ് ഓഫീസ് ജീവനക്കാരി ) വിനീത , സനിത. മരു മക്കൾ : ഗംഗാധരൻ വളയം , ടി.എം രവീന്ദ്രൻ വില്ല്യാപ്പള്ളി , ശശീന്ദ്രൻ നന്മണ്ട , പി.പി രാജൻ നടുവണ്ണൂർ.
സഹോദരങ്ങൾ : കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ , ശ്രീധരൻ , പരേതരായ കെ ഗോവിന്ദൻ  , ഗംഗാധരൻ , ലക്ഷ്മി. സംസ്കാരം 10-11-2022 വ്യാഴം കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ നടക്കും.


Reporter
the authorReporter

Leave a Reply