കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവടക്കാർക്കും കുടുംബങ്ങൾക്കുമായി ചികിത്സാനുകൂല്യങ്ങൾ നൽകുന്ന കാലിക്കറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് ഹോമിന്റെ ‘ആശ്രയ’ ഹെൽത്ത് കാർഡ് വിതരണത്തിനു തുടക്കമായി. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി സലീം അധ്യക്ഷനായി. ഷഫീക്ക് പട്ടാട്ട്, (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), നവാസ് കോയിശ്ശേരി (കേരള വ്യാപാരി വ്യവസായ സമിതി), ഡോ. സി പി മുസ്തഫ, ചീഫ് മെഡിക്കൽ ഓഫിസർ, ഡോ. സാജിദ, കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ, ബിനിൽ സുരേഷ് ഓപറേഷൻസ് മാനേജർ, മഞ്ജു മോൾ നഴ്സിംഗ് സൂപ്രണ്ട് എന്നിവർ സംസാരിച്ചു.
മുത്തു, മൊറയാസ് (ഇസിപിഎസ്), ഷിനോജ് (കെവിവിഎസ്) തുടങ്ങിയവർ പ്രിവിലെജ് കാർഡുകൾ ഏറ്റുവാങ്ങി. മിഠായിത്തെരുവിലെ കടയുടമകൾക്കും കുടുംബത്തിലെയോ കടയിലെയോ 5 പേർക്കും ചികിത്സാ ഇളവുകൾ നൽകുന്ന പദ്ധതിയാണു ‘ആശ്രയ’ ഹെൽത്ത് കാർഡ് പദ്ധതി.