കോഴിക്കാട് ;കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കെട്ടിട ഉടമ അബൂബക്കർ, മുൻ ഉദ്യോഗസ്ഥൻ പി.സി.കെ രാജൻ, ഇടനിലക്കാരായ ഫൈസൽ, ജിഫ്രി, യാസർ അലി,തൊഴിൽ വിഭാഗം ക്ലർക്ക് അനിൽകുമാർ, കെട്ടിട നികുതി വിഭാഗം ക്ലർക്ക് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.വ്യാജ രേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.മർക്കസുൽ ഇമാം അഹമ്മദിയ മദ്‌റസ കെട്ടിടത്തിന് നമ്പർ നൽകിയതിലെ ക്രമക്കേടിലാണ് ഏഴുപേരും അറസ്റ്റിലായത്.
നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നമ്പർ നൽകിയെന്നാണ് ആരോപിക്കപ്പെടുന്നത്. അഞ്ചു കേസുകൾ കൂടി അന്വേഷണ പരിധിയിലുണ്ട്.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എംഎം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾ സ്വീകരിക്കുന്നത്. ടൗൺ സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.പാസ്വേഡ് ദുരുപയോഗം ചെയ്തതിന് സസ്പെൻഷനിലുള്ള ആറു പേരിൽ രണ്ടാളുകളും ഇപ്പോൾ അറസ്റ്റിലുള്ളവരിലുണ്ട്.ഇവരുടെ സസ്പെൻഷനെതിരെ കോർപ്പറേഷൻ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.