HealthLatest

ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്: മന്ത്രി ജി.ആര്‍ അനില്‍

Nano News

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍. പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.സ്കൂളുകളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച്‌ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. വിഷയത്തെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടല്‍ വേണം’, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ മന്ത്രി ജി.ആര്‍ അനില്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍ ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ പരിശോധന നടത്തി.


Reporter
the authorReporter

Leave a Reply