ഗുരുവായൂരിലെ ഥാർ ലേലത്തിൽ നേടി മലയാളി പ്രവാസി വ്യവസായി വിഘ്നേഷ്. 43 ലക്ഷം രൂപയ്ക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാശിയേറിയ പോരാട്ടമാണ് ലേലത്തിൽ നടന്നത്.
14 പേർ മത്സരിച്ച് ലേലം വിളിച്ചു. 12 ശതമാനം ജിഎസ്ടി അടക്കമുള്ള തുക വാഹനത്തിനായി വിഘ്നേഷ് അടയ്ക്കണം. 516000 രൂപ വരും ജിഎസ്ടി.മുമ്പു നടന്ന ലേലം റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ന് പുനർ ലേലം നടത്തിയത്.
ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചതാണ് ഥാറിൻ്റെ ലിമിറ്റഡ് എഡിഷൻ എസ് യു വി വാഹനം.