ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവാണ് വിലക്കിന് കാരണം. അതേസമയം സൗദി അറേബ്യയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.