കോഴിക്കോട് : പത്രാധിപരും എഴുത്തുകാരനുമായിരുന്ന പി.വി.കെ. നെടുങ്ങാടിയുടെ ഓർമ്മക്കായി വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ മൂന്നാമത് പി.വി. കെ നെടുങ്ങാടി സ്മാരക പുരസ്കാരത്തിന് മാതൃഭൂമി സബ് എഡിറ്റർ ആഷിക്ക് കൃഷ്ണൻ അർഹനായി. ആരോഗ്യ – ചികിത്സാ രംഗവുമായി ബന്ധപ്പെട്ട വാർത്തകളും മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്ന നിത്യഹരിതം പംക്തിയും മുൻ നിർത്തിയാണ് പുരസ്കാരം, ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം തലവൻ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, മുതിർന്ന പത്രപ്രവർത്തകൻ ടി.വിജയൻ, ജന്മഭൂമി റസിഡണ്ട് എഡിറ്റർ കാവാലം ശശികുമാർ എന്നിവരുൾപ്പെടുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ വർഷങ്ങളിൽ മലയാള മനോരരമയിലെ അനിൽ കുരുടത്ത്, ജനം ചാനൽ റിപ്പോർട്ടർ എ.എൻ. അഭിലാഷ് എന്നിവരാണ് അവാർഡ് ജേതാക്കളായത്.
2022 മെയ് 27 ന് രാവിലെ 11 മണിക്ക് ചാലപ്പുറത്തെ കേസരി ഭവനിലെ പരമേശ്വരീയം ഹാളിൽ നടക്കുന്ന ദേവർഷി നാരദ ജയന്തി – മാധ്യമ പ്രവർത്തക ദിനാചരണചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. മാതൃഭൂമി മുൻ എഡിറ്റർ എം കേശവമേനോൻ പുരസ്കാരം നൽകും. വഹിക്കും.”മാധ്യമ രംഗത്തെ രാഷ്ട്രീയ- മത-കോർപ്പറേറ്റ്” എന്ന വിഷയത്തിൽ ജെ. ഗോപീകൃഷ്ണൻ (ദ പയനീർ, ദൽഹി) പ്രഭാഷ ണം നടത്തും.