GeneralLatest

കാലിക്കറ്റ് പ്രസ് ക്ലബ്ബ് : ഫിറോസ്ഖാനും രാകേഷും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു


കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) കോഴിക്കോട് ജില്ലാ പ്രസിഡന്റായി എം ഫിറോസ്ഖാനും (മാധ്യമം) സെക്രട്ടറിയായി പി എസ് രാകേഷും (മാതൃഭൂമി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പി വി നജീബ് (ചന്ദ്രിക) ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി റെജി ആര്‍ നായര്‍ (മാതൃഭൂമി), മുഹമ്മദ് അസ്‌ലം എ (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിമാരായി വിധുരാജ് എം ടി (മലയാള മനോരമ), മുംതാസ് ടി (സുപ്രഭാതം) എന്നിവരും
തെരഞ്ഞെടുക്കപ്പെട്ടു.
എ ബിജുനാഥ് (മാധ്യമം), സി ആര്‍ രാജേഷ് (ഏഷ്യാനെറ്റ്), അമര്‍ജിത്ത് പി (അമൃത ടിവി), രേഷ്മ കെ എസ് (വീക്ഷണം), ചിഞ്ചു കെ എസ് (മീഡിയവണ്‍), ഷിനോദ് കുമാര്‍ ടി (മാതൃഭൂമി), നിസാര്‍ കൂമണ്ണ(സുപ്രഭാതം), ശശികുമാര്‍ എസ് (ജന്മഭൂമി)
എന്നിവര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ കെ സി
റിയാസ് നിയന്ത്രിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി വിനോദ് ചന്ദ്രന്‍, ജില്ലാ അസി. റിട്ടേണിംഗ് ഓഫീസര്‍ അഭിലാഷ് മോഹന്‍ദാസ്,
ഉണ്ണികൃഷ്ണന്‍നായര്‍ എം, എ വി ഫര്‍ദിസ്, പ്രദീപ് ഉഷസ്, വിനോദ് താമരശ്ശേരി,
കെ പി ഷൈജു, കെ പി രമേഷ്, കെ മോഹന്‍ദാസ്, വി കെ ജാബിര്‍, എം വി ഫിറോസ്, ടി വി ലൈല, സജി തറയില്‍, അഫ്‌സല്‍ കോണിക്കല്‍, ശശികുമാര്‍ പി,
ഹാത്തിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Reporter
the authorReporter

Leave a Reply