Art & CultureGeneralLatest

ഹിംസക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് കവിത;ജയചന്ദ്രൻ മൊകേരി


കുറ്റ്യാടി: കെ. ടി. സൂപ്പിയുടെ
‘മഴയിൽ ബുദ്ധൻ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം അടയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ എഴുത്തുകാരായ ജയചന്ദ്രൻ മൊകേരി ചന്ദ്രൻ പൂക്കാടിന് കോപ്പി നൽകി പ്രകാശനംനിർവഹിച്ചു.

അസ്വസ്ഥമായ പുതിയ കാലത്ത് മനുഷ്യനെ മാനവികമായ ഔന്നത്യത്തിലേക്ക് നവീകരിക്കുന്നതിൽ
കലക്കും കവിതകൾക്കും സാഹിത്യത്തിനുമെല്ലാം ഗുണപരമായ പങ്കുണ്ടെന്ന് ജയചന്ദ്രൻ മൊകേരി പറഞ്ഞു. അക്രമങ്ങളില്ലാത്ത ഒരു കാലത്തെയും ദേശത്തെയുമാണ് കവികൾ കിനാവ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെഡ്.എ. സൽമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൻസീം കുറ്റ്യാടി പുസ്തക പരിചയം നടത്തി .
ബാലൻ തളിയിൽ, മുഹമ്മദ്‌ പേരാമ്പ്ര, അഹമദ് മൂന്നാംകൈ, രമേശ്‌ ബാബു കാക്കന്നൂര്, , രാജഗോപാൽ കാരപ്പറ്റ, ബിജു വളയന്നൂര്, ലക്ഷ്മി ദാമോദർ, പി.കെ.നവാസ് , നവാസ് പാലേരി,ജലീൽ കുറ്റ്യാടി, എ.വി.അംബുജാക്ഷൻ, പി.ആർ. രതീഷ്
കവി കെ. ടി. സൂപ്പി തുടങ്ങിയവർ സംസാരിച്ചു.
ഷഫീഖ് പരപ്പുമ്മൽ സ്വാഗതവും എൻ. ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply