കോഴിക്കോട്: അപസ്മാര ചികിത്സയ്ക്ക് ഏറ്റവും സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് എപിലെപ്‌സി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക അപസ്മാര ദിനത്തില്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ചെന്നൈ ഗ്ലെന്‍ഈഗ്ള്‍ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ന്യൂറോളജി ആന്റ് എപിലെപ്‌റ്റോളജി ഡയറക്ടര്‍ ഡോ. ദിനേഷ് നായക്, ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, ഡയറക്ടര്‍ ഡോ. അലി ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂറോസൈക്കോളജിക്കല്‍ ഇവാല്വേഷന്‍, ന്യൂറോ-സ്റ്റിമുലേഷന്‍, ഇന്‍വേസീവ് ഇഇജി റെക്കോഡിംഗ്, ഷോര്‍ട്ട്-ടേം, 24 മണിക്കൂര്‍, സുദീര്‍ഘമായ വീഡിയോ ഇഇജി, 128-സ്ലൈസ് സിടി, 3-ടെസ്ല എംആര്‍ഐ, ഫംഗ്ഷണല്‍ എംആര്‍ഐ, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ് മേയ്ത്ര അഡ്വാന്‍സ്ഡ് എപിലെപ്‌സി സെന്റര്‍. അപസ്മാര ചികിത്സയില്‍ നിപുണരായ എപിലെപ്‌റ്റോളജിസ്റ്റ്, എപിലെപ്‌സി സര്‍ജന്‍, പ്രത്യേക പരിശീലനം നേടിയ നഴ്‌സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, ഡയറ്റീഷ്യന്‍, മുതിര്‍ന്ന ന്യൂറോ ടെക്‌നീഷ്യന്‍മാര്‍ എിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് അപസ്മാര രോഗത്തിന് സമഗ്ര ചികിത്സ നല്‍കുന്ന കേന്ദ്രം പ്രവര്‍ത്തിക്കുക.
അപസ്മാരം ഏതു പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്. നമ്മുടെ രാജ്യത്ത് ഒരു കോടിയിലേറെ അപസ്മാര രോഗികളുണ്ട്. ആയിരം പേരില്‍ 14 പേര്‍ രോഗികളോ രോഗബാധയ്ക്ക് സാധ്യതയുള്ളവരോ ആണെന്നാണ് കണക്ക്. അപസ്മാരം ഉള്ളവരില്‍ നഗരത്തിലുള്ളവരില്‍ 60 ശതമാനം പേര്‍ ചികിത്സ തേടുന്നുണ്ട്. അതേസമയം ഗ്രാമങ്ങളില്‍ ഇത് 10 ശതമാനം മാത്രമാണ്.
അപസ്മാരം അഥവാ ചുഴലി രോഗം ബാധിച്ചാല്‍ കാലതാമസം കൂടാതെ ചികിത്സ തേടുകയാണ് പ്രധാനമെന്നും ഇതുസംബന്ധിച്ച് സമൂഹത്തില്‍ പടര്‍ന്ന തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യണമെന്നും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോസയന്‍സസ് ചെയര്‍മാനും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. കെ എ സലാം പറഞ്ഞു. അര്‍ഹമായ ചികിത്സകിട്ടാതെ അപസ്മാര രോഗികള്‍ക്ക് മരണം സംഭവിക്കുന്നത് കുറയ്ക്കാന്‍ സെന്ററിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട രോഗങ്ങളിലൊന്നാണ് അപസ്മാരം എന്നും നമ്മുടെ നാട്ടിലും പുറത്തുമുള്ള രോഗികള്‍ക്ക് ഏറ്റവും നൂതനമായ ചികിത്സ ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യമെന്നും ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. രോഗത്തെയും രോഗിയെയും സമഗ്രമായ വീക്ഷണത്തോടെ സമീപിച്ചുകൊണ്ടുള്ള ചികിത്സയാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപസ്മാര ചികിത്സയില്‍ ലോകത്ത് ലഭ്യമായ നൂതന ചികിത്സാ സംവിധാനങ്ങളാണ് മേയ്ത്രയില്‍ ഒരുക്കിയിരിക്കുന്നതെന്നും അതോടൊപ്പം അപസ്മാര ചികിത്സാരംഗത്തെ പ്രഗത്ഭരും അണിനിരക്കുന്നത് ചികിത്സാരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും ന്യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. സച്ചിന്‍ സുരേഷ് ബാബു പറഞ്ഞു. സെന്ററില്‍ അപസ്മാര ശസ്ത്രക്രിയ, വാഗസ് നര്‍വ് സ്റ്റിമുലേഷന്‍സ് തുടങ്ങിയ ചികിത്സകളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേയ്ത്രയിലെ അതിനൂതന സാങ്കേതിക ഉപകരണങ്ങളുമായി കോര്‍ത്തിണക്കി നല്‍കുന്ന സമഗ്ര ചികിത്സ ഏതു സങ്കീര്‍ണ്ണമായ രോഗസാഹചര്യങ്ങളെയും കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്ന് ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മിഷാല്‍ ജോണി പറഞ്ഞു. അപസ്മാരം എന്നത് ശരീരത്തെ മാത്രം ബാധിക്കുന്ന രോഗമല്ലെന്നും അത് വ്യക്തിപരമായ ജീവിതത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നു കൂടി മനസ്സിലാക്കി വേണം ചികിത്സ നല്‍കേണ്ടതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ അഡൈ്വസറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. ഏറ്റവും അനുയോജ്യമായ ചികിത്സയ്‌ക്കൊപ്പം അപസ്മാര രോഗികളുടെ ആത്മധൈര്യം ചോരാതെ ചേര്‍ത്തുപിടിക്കുന്ന സമഗ്രചികിത്സാ സമീപനവുമാണ് മേയ്ത്ര അഡ്വാന്‍സ്ഡ് എപിലെപ്‌സി സെന്ററിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.