
കോഴിക്കോട്: ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകർക്കുക വഴി വൻതോതിൽ തട്ടിപ്പ് നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇത് മനസിലാക്കിയതു കൊണ്ടാണ് സിപിഐ പോലും ഓർഡിനൻസിനെ എതിർത്തത്. എന്നാൽ സിപിഐയെ പിണറായി വിജയൻ വിലയ്ക്കെടുത്ത് കഴിഞ്ഞു. ലോകായുക്തയുടെ അഴിമതി കേസുകളിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓർഡിനൻസെന്ന് പകൽ പോലെ […]


