കോഴിക്കോട് :ദേശീയ പതാക തലതിരിച്ച് ഉയർത്തിയ
മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജി വെക്കണമെന്നാവിശ്യപ്പെട്ട് കർഷക മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു
കർഷക മോർച്ച നടക്കാവ് മണ്ഡലം പ്രസിഡണ്ട് ടി. പ്രേജോഷ് അദ്ധ്യക്ഷത വഹിച്ചു.
ബി ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കർഷക മോർച്ച ജില്ല കമ്മിറ്റി അംഗം സതീശൻ മാസ്റ്റർ, നടക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി. എ.പി. പുരുശോത്തമൻ , മണ്ഡലം സെക്രട്ടറി. ടി. മനേഷ്, ഏരിയ സെക്രട്ടറി എ.കെ നിഷാദ് എന്നിവർ നേതൃത്വം നൽകി.