Wednesday, February 5, 2025
GeneralLatestLocal News

കേന്ദ്രം കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതികൾ പ്രതിപക്ഷ പാർട്ടികൾ അട്ടിമറിക്കുന്നു;പി.രഘുനാഥ്


കോഴിക്കോട്: കാർഷിക മേഖലയിൽ കേന്ദ്ര സർക്കാറും ഗുജറാത്ത് സർക്കാറും നടപ്പിലാക്കുന്ന വികസന പദ്ധതികൾ മാതൃകയാക്കി കേരള സർക്കാറും സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകരോട് നടത്തിയ പ്രസംഗം ത്തോടനുബന്ധിച്ച് കോഴിക്കോട് മാരാർജി മന്ദിരത്തിൽ കർഷക മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജൈവകർഷകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കർഷകരുടെ അഭിവൃദ്ധിക്കായ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയങ്ങളെ പ്രതിപക്ഷ പാർട്ടികൾ അട്ടിമറിക്കുകയാണെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാറിന് മത തീവ്രവാദ സംഘടനകളോടാണ് പ്രതിബന്ധയെന്നും അവരെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ കള്ള കേസ്സ് എടുത്തതെന്നും രഘുനാഥ് ആരോപിച്ചു.
ജൈവകൃഷിക്കായ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും കർഷകർക്ക് സാമ്പത്തിക സഹായം നൽകി കേന്ദ്ര സർക്കാർ പ്രോത്സാഹിക്കുകയാണെന്നും രഘുനാഥ് പറഞ്ഞു.

കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് പി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി.രാധാകൃഷ്ണൻ,കർഷകമോർച്ച സംസ്ഥാന ജനറൽ സിക്രട്ടറി കെ.ടി വിപിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: കെ.വി സുധീർ, ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാർ,ഉത്തര മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ,സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂർ ,

രവി രാജ്, ശശിധരൻ മാലായിൽ എന്നിവർ സംബന്ധിച്ചു.

Reporter
the authorReporter

Leave a Reply