കോഴിക്കോട്. പട്ടിണിമൂലം അടിച്ചു കൊല്ലപ്പെട്ട മധുവിന്റെ സ്മരണയില്‍ ലോക മനുഷ്യാവകാശദിനത്തോടനോടനുബന്ധി ച്ച് മര്‍കസ് അലുമ്‌നി സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യാവകാശ സംരക്ഷണ കാമ്പയിന്‍ നടത്തി. ലോകത്തെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ച കാരിക്കേച്ചറില്‍ ഒപ്പ് വെച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. പട്ടിണിയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും അതിന്റെ കണ്ണീരണിഞ്ഞ ഉദാഹരണമാണ് അട്ടപ്പാടിയില്‍ അടിച്ചു കൊല്ലപെട്ട മധു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങളെ ഓര്‍മ്മപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറലിന് അയക്കുന്ന ഭീമന്‍ കത്തില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി സക്കീര്‍ മുഖദാര്‍ ഒപ്പുവച്ചു.
ചടങ്ങില്‍ മര്‍ക്കസ് അലുമ്‌നി ഫൈനാന്‍സ് സെക്രട്ടറി സയ്യിദ് ശിഹാബ് ജിഫ്രി , സയ്യിദ് മുല്ലക്കോയ തങ്ങള്‍, അഷ്‌റഫ് അരയങ്കോട്, സാജിദ് ചോല, ജൗഹര്‍ കുന്നമംഗലം, സി കെ മുഹമ്മദ്, സാദിഖ് കല്‍പള്ളി, സലാം കോളിക്കല്‍, ഉമര്‍ മായനാട് , സലാമുദ്ധീന്‍, ജബ്ബാര്‍ നരിക്കുനി പങ്കെടുത്തു.