Wednesday, December 4, 2024
LatestLocal News

അറിവിൻ നിലാവ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വീൽ ചെയറുകൾ നൽകി


കോഴിക്കോട്: അറിവിൻ നിലാവ് 500-)0 മജ്ലിസിൻ്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതികളിൽ ആദ്യ പദ്ധതിയായ വീൽ ചെയർ സമർപ്പണം വ്യാഴായ്ച ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്നു.
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് TK അബ്ദു റഹ്മാൻ ബാഖവി അറിവിൻ നിലാവ് ഉസ്താദ് സഫുവാൻ സഖാഫി പത്തപ്പിരിയം ,അറിവിൻ നിലാവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം.എ അബ്ദുൾ ലത്തീഫ് മഖ്ദൂമി എന്നിവർ മെഡി: കോളേജ്  സൂപ്രണ്ട് Dr ശ്രീജയൻ, പ്രഫസർ ഡോ: EN അബ്ദുൽ ലത്തീഫ് എന്നിവർക്ക് കൈമാറി,
ചടങ്ങിൽ സഹായി വാദീ സലാം കോഡിനേറ്റർ നാസർ മാസ്റ്റർ കൊടിയത്തൂർ, അബൂബക്കർ മാസ്റ്റർ, Vk സലീം,NKശംസുദ്ധീൻ, ആലിയാപ്പു,സഫറുള്ള,
സ്വാന്തനം, സഹായി വാദീസലാം,ട്രോമോ കെയർ,, അറിവിൻ നിലാവ് പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.
മുഴുവൻ മെഡിക്കൽ കോളേജ്,ജില്ലാ, താലൂക്ക് ആശുപത്രികളിലേക്കും വരുന്ന 12-o തിയ്യതി തിരുവനന്തപുരം മെഡിക്കൽ കോളേജിലും വീൽ ചെയറുകൾ നൽകുമെന്നും  അറിവിൻ നിലാവ് ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു

Reporter
the authorReporter

Leave a Reply