• Home  
  • മാധ്യമം ജീവനക്കാരുടെ സമരത്തെ അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കം അപലപനീയം: എഐടിയുസി
- Latest - Politics

മാധ്യമം ജീവനക്കാരുടെ സമരത്തെ അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കം അപലപനീയം: എഐടിയുസി

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ മാസങ്ങളായി നേരിടുന്ന തൊഴിൽ പ്രശ്നങ്ങളും ശമ്പള കുടിശ്ശികയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമാധാനപരമായ സമരത്തെ ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന മാനേജ്മെന്റിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എ. ഐ. ടി. യു. സി സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. ഒൻപത് മാസത്തിലധികമായി ജീവനക്കാർക്ക് ശമ്പളം കുടിശ്ശിഖയാണ്. മൂന്ന് മാസത്തിലധികമായി തുടരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം സമരത്തെ അടിച്ചമർത്താനുള്ള നീക്കമാണ് […]

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ മാസങ്ങളായി നേരിടുന്ന തൊഴിൽ പ്രശ്നങ്ങളും ശമ്പള കുടിശ്ശികയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമാധാനപരമായ സമരത്തെ ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന മാനേജ്മെന്റിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എ. ഐ. ടി. യു. സി സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.
ഒൻപത് മാസത്തിലധികമായി ജീവനക്കാർക്ക് ശമ്പളം കുടിശ്ശിഖയാണ്. മൂന്ന് മാസത്തിലധികമായി തുടരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം സമരത്തെ അടിച്ചമർത്താനുള്ള നീക്കമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. തൊഴിലാളികളുടെ ജനാധിപത്യ പരമായ സമരാവകാശത്തെ നിഷേധിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.
തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുക എന്നത് ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. മാസങ്ങളോളം ശമ്പളം നൽകാതിരിക്കുകയും അതിനെതിരെ പ്രതികരിക്കുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും സമരത്തെ ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്യുന്നത് തൊഴിലാളികളുടെ മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്.
തൊഴിലാളികളുടെ സമരാവകാശം സംരക്ഷിക്കപ്പെടേണ്ടതും തൊഴിൽ തർക്കങ്ങൾ നിയമാനുസൃതവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടതുമാണ്. മാധ്യമം ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കുടിശ്ശികയായ മുഴുവൻ ശമ്പളവും ഉടൻ വിതരണം ചെയ്യാനും സമരത്തിന് ശാശ്വതമായ പരിഹാരം കാണാനും മാനേജ്മെന്റ് അടിയന്തരമായി തയ്യാറാകണമെന്ന് എ. ഐ. ടി. യു. സി സംസ്ഥാന കൗൺസിൽ ആവശ്യപ്പെടുന്നു.
മാധ്യമം ജീവനക്കാരുടെ തൊഴിൽ പ്രശ്നങ്ങളിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മാനേജ്മെന്റുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.