
കോഴിക്കോട്: വിവേകാനന്ദ ട്രാവൽസ് ചെയർപേഴ്സണും എംഡിയുമായ ഉഷ നരേന്ദ്രൻ (70) അന്തരിച്ചു. റിട്ട. ജില്ലാ ട്രഷറി ഓഫീസറാണ്. പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസിൻ്റെ സാരഥിയുമായ പരേതനായ സി നരേന്ദ്രൻ്റെ ഭാര്യയാണ്. തിരുവണ്ണൂർ സൗഭാഗ്യയിലെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാവൂർ റോഡ് സ്മൃതി പഥത്തിൽ സംസ്കരിക്കും. മക്കൾ: ഡോ. ഗംഗ (പാലക്കാട് അഹല്യ ആയുർവ്വേദ മെഡിക്കൽ കോളേജ് ) ഗായത്രി (സിഇഒ വിവേകാനന്ദ ട്രാവൽസ് ) മരുമക്കൾ: അഖിലേഷ്, അംബരീഷ്. സഹോദരൻ: രാജൻ എസ് (റിട്ട. എജിഎം-എസ്ബിഐ)

