കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ,കുണ്ടുങ്ങലിൽ വെച്ച് സംഘടിപ്പിച്ച മോഡൽ യുണൈറ്റഡ് നേഷൻസ് (CGV&HSS MUN 2026) കോൺഫറൻസ് വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ നയതന്ത്ര ഇടപെടലുകളും വാദപ്രതിവാദങ്ങളും കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ യൂത്ത് അംബാസഡറും (BRICS, G20 സമ്മിറ്റ്) യു.എൻ ഏഷ്യ-പസഫിക് യൂത്ത് പ്രതിനിധിയുമായ അമൽ മനോജ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ചെയർപേഴ്സൺ അഫ്ന റഹ്മാൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ MUN പ്രതിനിധി ആലിയ ഹിബ സ്വാഗതം ആശംസിച്ചു. മാനേജിംഗ് കമ്മിറ്റി ട്രഷറർ ജാഫർ ബറാമി മുഖ്യപ്രഭാഷണവും പി.ടി.എ പ്രസിഡന്റ് സാജിദ് അലി സി.കെ സ്പെഷ്യൽ അഡ്രസ്സും നടത്തി.
ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഡൈന കെ ജോസഫ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ സൈനബ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ആർ സാബിർ, ഡെപ്യൂട്ടി എച്ച്.എം ഷബാന എസ്.വി, MUN കോർഡിനേറ്റർ എം.കെ ഫൈസൽ, ഫഹീമ ആലിയ (MUN) എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറിമാരായ നൂഹ് കെ, മറിയംബി, ആയിശ അദ്ര, പിടിഎ വൈസ് പ്രസിഡന്റ് സുനീറ,റാബിയ പി എന്നിവരും തൻസീം റഹ്മാൻ, ജുബീന, അനഘ ഇ, ഫാത്തിമ അർഷ, കാബീൽ, ജവാദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആയിശ മിസ നന്ദി രേഖപ്പെടുത്തി.

സജീവ ചർച്ചകളുമായി മൂന്ന് കമ്മിറ്റികൾ പാഠപുസ്തക പഠനത്തിനപ്പുറം അന്താരാഷ്ട്ര വിഷയങ്ങളെ അടുത്തറിയാനും വിദ്യാർത്ഥികളിൽ ഗവേഷണശേഷി, പൊതുപ്രസംഗം, നേതൃപാടവം, വിമർശനാത്മക ചിന്ത എന്നിവ വളർത്താനുമായി സംഘടിപ്പിച്ച കോൺഫറൻസിൽ 60 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ഡെലിഗേറ്റുകൾ ഉൾപ്പെടെ 95 വിദ്യാർത്ഥികൾ പങ്കാളികളായി.
യു.എൻ. വിമൻ (UNW), യു.എൻ.എച്ച്.ആർ.സി (UNHRC), യു.എൻ.ജി.എ (UNGA) എന്നീ മൂന്ന് കമ്മിറ്റികളിലായി സമകാലിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു.
യു.എൻ. വിമൻ (UNW): സ്ത്രീകളുടെ ഡിജിറ്റൽ പങ്കാളിത്തം ഉറപ്പാക്കി 2030-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് നടന്ന ചർച്ചയിൽ, അടിസ്ഥാന സൗകര്യ വികസനത്തിനും മൈക്രോ ഫിനാൻസിനും ഊന്നൽ നൽകുന്ന പ്രമേയം 13 വോട്ടുകൾ നേടി പാസായി.
യു.എൻ.എച്ച്.ആർ.സി (UNHRC): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ വ്യക്തിഗത സ്വകാര്യതയും മനുഷ്യാവകാശങ്ങളും ദേശീയ സുരക്ഷയും കമ്മിറ്റി ചർച്ച ചെയ്തു.
യു.എൻ.ജി.എ (UNGA): സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരത്തെയും യു.എൻ. പരിഷ്കരണത്തെയും കുറിച്ച് 20 രാജ്യങ്ങളുടെ പ്രതിനിധികൾ വാദപ്രതിവാദങ്ങൾ നടത്തി.
UNHRC, UNGA കമ്മിറ്റികളിൽ അവതരിപ്പിക്കപ്പെട്ട കരട് പ്രമേയങ്ങൾ മതിയായ വോട്ടുകൾ ലഭിക്കാതെ പരാജയപ്പെട്ടു. അഞ്ച് മണിക്കൂർ നീണ്ട ഔദ്യോഗിക നടപടിക്രമങ്ങൾക്കും ജനാധിപത്യപരമായ വോട്ടെടുപ്പുകൾക്കും ശേഷമാണ് കോൺഫറൻസ് സമാപിച്ചത്.


