• Home  
  • അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും  കുറ്റവിമുക്തർ
- CRIME - police &crime

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും  കുറ്റവിമുക്തർ

കൊച്ചി: അരിയിൽ ഷുക്കൂർ കൊലപാതകക്കേസിൽ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തരെന്ന് കോടതി. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. 13 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, […]

കൊച്ചി: അരിയിൽ ഷുക്കൂർ കൊലപാതകക്കേസിൽ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തരെന്ന് കോടതി. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു.

13 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി എം വി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി പി കെ അജിത് കുമാർ, 28ാം പ്രതി പി പി സുരേശൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. രണ്ട് പേർ മരണപ്പെട്ടിരുന്നു. 33 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 2012 ഫെബ്രുവരി 20ന് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.