• Home  
  • അപ്പു നെടുങ്ങാടി സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു
- Local News

അപ്പു നെടുങ്ങാടി സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: മലയാളത്തിലെ പ്രഥമനോവലായ കുന്ദലതയുടെ രചയിതാവും നെടുങ്ങാടി ബാങ്ക് സ്ഥാപകനും പ്രഗത്ഭ അഭിഭാഷകനുമായിരുന്ന റാവുബഹാദൂർ ടി എം അപ്പുനെടുങ്ങാടിയുടെ സ്മരണാർത്ഥം, അപ്പുനെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമ്മാനിച്ചു. കൈരളി ശ്രീ തിയേറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ കെ എൻ കുറുപ്പ്, അഡ്വ. സുരേഷ് ചന്ദ്രൻ കെ എം, എം സുനിൽകുമാർ, അശോക് കുമാർ എ ബി എന്നിവർക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. […]

കോഴിക്കോട്: മലയാളത്തിലെ പ്രഥമനോവലായ കുന്ദലതയുടെ രചയിതാവും നെടുങ്ങാടി ബാങ്ക് സ്ഥാപകനും പ്രഗത്ഭ അഭിഭാഷകനുമായിരുന്ന റാവുബഹാദൂർ ടി എം അപ്പുനെടുങ്ങാടിയുടെ സ്മരണാർത്ഥം, അപ്പുനെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമ്മാനിച്ചു. കൈരളി ശ്രീ തിയേറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ കെ എൻ കുറുപ്പ്, അഡ്വ. സുരേഷ് ചന്ദ്രൻ കെ എം, എം സുനിൽകുമാർ, അശോക് കുമാർ എ ബി എന്നിവർക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് സർക്കിൾ ഹെഡ്ഡ് രാജീവ്കുമാർ പോദ്ദാർ പ്രശസ്തി പത്രം വിതരണം ചെയ്തു. ചടങ്ങിൽ മാധ്യമ പ്രവർത്തകരായ എം പി സൂര്യദാസ്, അനിൽ രാധാകൃഷ്ണൻ, ആർട്ടിസ്റ്റ് മദനൻ, അപ്പു നെടുങ്ങാടിയുടെ ബന്ധു മീര പ്രതാപ്, അപ്പുനെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ എൻ വി ബാബുരാജ്, മാനേജിംഗ് ട്രസ്റ്റി പി കെ ലക്ഷ്മീദാസ്, വൈസ് ചെയർമാൻ കെ എം ശശിധരൻ, ട്രഷറർ വി ബാലമുരളി, ട്രസ്റ്റി അംഗം പി അനിൽബാബു സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.