• Home  
  • ഭാര്യ മരണപ്പെട്ട മനോവിഷമം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്
- Local News

ഭാര്യ മരണപ്പെട്ട മനോവിഷമം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഭാര്യ മരണപ്പെട്ട മനോവിഷമത്തിൽ മരത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ കോളജ് പൊലീസ്. മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് മെഡിക്കാൽ കോളജിന് സമീപം വെള്ളിപറമ്പിൽ യുവാവ് മരത്തിൽ കയറിയിരിക്കുന്നതായി സമീപവാസിയായ ഒരാൾ എ എസ് ഐ പ്രേമൻ മുചുകുന്നിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. യുവാവിനോട് കാര്യം അന്വേഷിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. അനുനയത്തിലൂടെ താഴെയിറക്കാനുളള ശ്രമവും വിഫലമായി. പിന്നീട് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ […]

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഭാര്യ മരണപ്പെട്ട മനോവിഷമത്തിൽ മരത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ച് മെഡിക്കൽ കോളജ് പൊലീസ്. മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് മെഡിക്കാൽ കോളജിന് സമീപം വെള്ളിപറമ്പിൽ യുവാവ് മരത്തിൽ കയറിയിരിക്കുന്നതായി സമീപവാസിയായ ഒരാൾ എ എസ് ഐ പ്രേമൻ മുചുകുന്നിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. യുവാവിനോട് കാര്യം അന്വേഷിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. അനുനയത്തിലൂടെ താഴെയിറക്കാനുളള ശ്രമവും വിഫലമായി. പിന്നീട് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് യുവാവിനെ രക്ഷിച്ചത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് തന്റെ ഭാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞത്. തന്റെ ഫോൺ നമ്പറും നൽകി. ഈ ഫോൺ നമ്പറിൽ വിളിച്ചപ്പോഴാണ് യുവാവിന്റെ ഭാര്യ മരണപ്പെട്ടതായി ഫോൺ എടുത്ത സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചത്. നിലമ്പൂർ സ്വദേശിയായ യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരം മുഴുവൻ തെരച്ചിൽ നടത്തുന്നതിനിടയിലാണ് പൊലീസിന്റെ വിളിയെത്തുന്നത്. എ എസ് ഐ പ്രേമന് പുറമെ സിവിൽ പൊലീസ് ഓഫീസർ രഞ്ചു, ഹോം ഗാർഡ് അനീഷ് എന്നിവരുടെയും വെള്ളിമാട്കുന്ന് ഫയർഫോഴ്സിന്റേയും അവസരോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത്. നിലമ്പൂർ എടക്കര ചെമ്പൻ കൊല്ലി കോളനിയിലെ സജീഷിനാണ് പൊലീസ് തുണയായത്. അദ്ദേഹത്തിന്റെ ഭാര്യ അതുല്യ (25) ആണ് മരണപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.