
വനിത സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ ആദരം ,ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്പ്പറേഷന് കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന ‘വനമിത്ര’ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച സംരംഭകരെന്ന നിലയില്‍ ദേശീയ തലത്തില്‍ ആദരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവരെ ആദരിച്ചത്. ആന്ധ്രപ്രദേശ് പട്ടികവര്‍ഗ ക്ഷേമകാര്യ സെക്രട്ടറി കാന്തിലാല്‍ ഡാന്‍ഡേയാണ് പ്രശസ്തി പത്രം സമ്മാനിച്ചത്. വനിത വികസന കോര്പറേഷന് നടപ്പിലാക്കുന്ന വനമിത്ര പദ്ധതി […]


