കോഴിക്കോട്:വെള്ളിപറമ്പിൽ തലയോട്ടിയും അസ്തിയും കണ്ടെത്തി.സദ്ഭാവന സ്കൂളിന് സമീപത്തെ അത്തർവാല കുന്നിലാണ് ഇന്ന് രാവിലെ
തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് ശരീര അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്നും കാണാതായവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.ഏകദേശം 66 വയസ്സ് പ്രായമുള്ള പ്രദേശവാസിയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇയാളാണോ മരിച്ചത് എന്നതാണ് സംശയം.


