• Home  
  • ‘അവൾക്കായ് 2026’; പിങ്ക് ഒക്ടോബറിന്റെ ഭാഗമായി വാക്കത്തോണും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു
- Health - Latest

‘അവൾക്കായ് 2026’; പിങ്ക് ഒക്ടോബറിന്റെ ഭാഗമായി വാക്കത്തോണും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

  വടകര: പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്ത്രീകളിൽ ക്യാൻസർ അവബോധം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് വടകര തർജ്ജനി, ക്രീഡ ഫീമെയിൽ ഫിറ്റ്നസ് സഹകരണത്തോടെ ‘അവൾക്കായ് 2026’ എന്ന പേരിൽ ബോധവൽക്കരണ പരിപാടിയും വാക്കത്തോണും സംഘടിപ്പിച്ചു. പിങ്ക് പോലീസ് ഓഫീസർ വിജീതയും ലയൺ സുജിത് കെ. എംജെഎഫും (മുൻ ഡിസ്ട്രിക്ട് ഗവർണർ) ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വടകര പഴയ ബസ് സ്റ്റാൻഡ് […]

 

വടകര: പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്ത്രീകളിൽ ക്യാൻസർ അവബോധം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് വടകര തർജ്ജനി, ക്രീഡ ഫീമെയിൽ ഫിറ്റ്നസ് സഹകരണത്തോടെ ‘അവൾക്കായ് 2026’ എന്ന പേരിൽ ബോധവൽക്കരണ പരിപാടിയും വാക്കത്തോണും സംഘടിപ്പിച്ചു.

പിങ്ക് പോലീസ് ഓഫീസർ വിജീതയും ലയൺ സുജിത് കെ. എംജെഎഫും (മുൻ ഡിസ്ട്രിക്ട് ഗവർണർ) ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വടകര പഴയ ബസ് സ്റ്റാൻഡ് ചത്വരത്തിലേക്ക് വാക്കത്തോൺ നടത്തി.

കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങ് വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സജ്ന ദിൽഷാദ്, കൺസൾട്ടന്റ് ജനറൽ സർജൻ ഡോ. റജ് വ നൗഫൽ എന്നിവരുടെ ബോധവൽക്കരണ ക്ലാസിനാൽ ശ്രദ്ധേയമായി. സ്ത്രീകൾ ശാരീരിക മാറ്റങ്ങളിൽ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം, സ്ത്രീകളിൽ കണ്ടു വരുന്ന ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ, സ്വയം പരിശോധന, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധന, നേരത്തെയുള്ള രോഗനിർണയം എന്നിവയെക്കുറിച്ച് ഡോക്ടർമാർ വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി ക്രീഡ ഫീമെയിൽ ഫിറ്റ്നസ് സെന്ററിന്റെ നേതൃത്വത്തിൽ സുംബ ഡാൻസ് പ്രകടനവും കൂടാതെ ക്രീഡ ഫീമെയിൽ ഫിറ്റ്നസ് സ്ഥാപകയും സിഇഒയുമായ ലയൺ മിനി പി.എസ്. നായർ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ ശാരീരികക്ഷമതയ്ക്കുള്ള പങ്കിനെക്കുറിച്ചും സംസാരിച്ചു.

ലയൺ ഡോളി പി. (പ്രസിഡന്റ്, ലയൺസ് ക്ലബ് വടകര തർജ്ജനി) അധ്യക്ഷത വഹിച്ചു. ലയൺ അനുഷ പ്രശാന്ത് (സെക്രട്ടറി, ലയൺസ് ക്ലബ് വടകര തർജ്ജനി) സ്വാഗതം ആശംസിച്ചു. ലയൺ പ്രവിത (സർവീസ് ചെയർപേഴ്സൺ), ലയൺ ജയ തോമസ് (പിആർഒ), ലയൺ ലിസി ഭാസ്കരൻ (ട്രഷറർ), ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വടകര നഴ്സിംഗ് സൂപ്രണ്ട് രജിത ആർ.യു. എന്നിവരും സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.