AchievementLatest

റിസർജ് ഇന്ത്യ ഫൗണ്ടേഷന് ഇൻഫോസിസ് സ്പ്രിംഗ്ബോർഡിന്റെ അംഗീകാരം

Nano News

കോഴിക്കോട്:ഇൻഫോസിസ് സ്പ്രിംഗ് ബോർഡുമായി ചേർന്ന് റിസർജ് ഇന്ത്യ ഫൗണ്ടേഷൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇൻഫോസിസ് സ്പ്രിങ് ബോർഡിന്റെ പുരസ്കാരം ലഭിച്ചു. ഇൻഫോസിസ് പൂനെ കേന്ദ്രത്തിൽ വെച്ച് നടന്ന ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് നാഷണൽ സബ്മിറ്റ് 2026 ൽ വെച്ച് ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡണ്ടും ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് മേധാവിയുമായ  സന്തോഷ് അനന്തപുരയിൽ നിന്നും റിസർജ് ഇന്ത്യ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി  ഏകനാഥൻ യു.പി പുരസ്കാരം ഏറ്റുവാങ്ങി. ഇൻഫോസിസ് ഫൗണ്ടേഷൻ ട്രസ്റ്റി  സുനിൽകുമാർ ധാരേശ്വർ ചടങ്ങിൽ സന്നിഹിതനായിരുന്നു. റിസർജ് ഇന്ത്യ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾക്ക് ഇത് ഒരു പ്രോത്സാഹനമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സമ്മിറ്റിൽ റിസർജ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാനേജിഗ് ട്രസ്‌റ്റി ഏകനാഥൻ യു.പി , ഇൻഫോസിസ് സ്പ്രിംഗ് ബോർഡ് ചുമതലയുള്ള രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!