കോഴിക്കോട്:പന്തിരങ്കാവ്പോലീസ് സ്റ്റേഷന് സമീപംസർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിന് ചേർന്നാണ് കാറിന് തീപിടിച്ചത്.പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി നോക്കി.നിമിഷനേരം കൊണ്ട് കാറിൽ തീ ആളി പടർന്നു.
ഓടിയെത്തിയവർ തീഅണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.മീഞ്ചന്തയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്.കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.പുക ഉയരുന്നത് കണ്ട ഉടനെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.










