Latestpolice &crime

എം.ഡി.എം.എ ശൃംഖലയിലെ പ്രധാന കണ്ണി കാവ്യ പോലീസിന്റെ പിടിയിൽ

Nano News

കോഴിക്കോട്:വടകരയിൽ എം.ഡി.എം.എ ശൃംഖലയിലെ പ്രധാന കണ്ണി പോലീസിന്റെ വലയിൽ. പേരാമ്പ്ര സ്വദേശി കാവ്യയാണ് പിടിയിലായത് ലക്ഷങ്ങളുടെ എം.ഡി.എം.എ കച്ചവടം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി കാവ്യയാണ് പോലീസ് പിടിയിലായത്. കേസിൽ മൂന്നാം പ്രതിയായ കാവ്യ, ഈ ലഹരി ശൃംഖലയിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രധാന കണ്ണിയാണ്.

വളരെ ആസൂത്രിതമായ രീതിയിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. മയക്കുമരുന്ന് ആവശ്യപ്പെടുന്നവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പാക്കിയാൽ ലഹരി മരുന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഇവർ ആവശ്യക്കാർക്ക് അയച്ചുനൽകും. തുടർന്ന് മറ്റൊരു വ്യക്തി വഴിയാണ് എം.ഡി.എം.എ കൈമാറുന്നത്. അക്കൗണ്ടിലേക്ക് വരുന്ന ലക്ഷക്കണക്കിന് രൂപ, കേസിന്റെ സൂത്രധാരനും ഒളിവിലുള്ളതുമായ മുഖ്യപ്രതിയുടെ അക്കൗണ്ടിലേക്ക് കാവ്യ കൈമാറുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ആവിക്കൽ സ്വദേശി സഫാന്റെ പക്കൽ നിന്ന് രണ്ടു ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കമാണ് പോലീസിനെ കാവ്യയിലേക്ക് എത്തിച്ചത്. പിടിയിലായ കാവ്യയും നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതിയും ബി.ആർ.സി BRCയുടെ താൽക്കാലിക ജീവനക്കാരികളാണ്

എസ്.പി മെറിൻ ജോസഫ് ഐ.പി.എസിന്റെ നേതൃത്വത്തിൽ, എസ്.ഐ ഷമീർ, എ.എസ്.ഐ സിജേഷ്, എ.എസ്.ഐ ഷിന, ഷിബ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Reporter
the authorReporter

Leave a Reply