ChramamLatest

മുൻ എംഎൽഎ ടിപിഎം സാഹിർ (83) അന്തരിച്ചു..

Nano News

കോഴിക്കോട് :കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.
ഭാര്യ: മുൻ മന്ത്രി അഹമ്മദ് കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ സഹോദരി ഫാത്തിമ ഷെറഫ .
മക്കൾ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എഞ്ചിനീയർ ടി പി എം ഹാഷീറലി, (കാലിക്കറ്റ് ചേംബർ) ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം ജിഷാൻ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, മുഖദാർ ) , റിഷ .
മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന ( ഫാറൂഖ് കോളെജ് ), നിഷ ഇജാസ് , റോഷി സജൽ, റഷി ജിഷാൻ.
മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായിരുന്നു.
കോഴിക്കോട്ടെ സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി പി എം സാഹീർ 2001-ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത് .
കൊച്ചി കുസാറ്റ് സെനറ്റ് മെമ്പർ , കെൽട്രോൺ ഡയറക്ടർ, എം.ഇ എസ് എൻഞ്ചിനീയറിംഗ് കോളജ് മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ , കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡൻ്റ്, തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു..

Reporter
the authorReporter

Leave a Reply